പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി- റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ചയിലാണ്...
ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദി താരങ്ങളെ അഭിനന്ദിച്ചത്. ‘ചാമ്പ്യൻസ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യൻ ക്രിക്കറ്റ്...
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യക്ക്...
ഇസ്രായേല്‍-ഫലസ്തീന് തര്‍ക്കത്തില്‍ ദ്വിരാഷ്ട്രമെന്ന ദീര്‍ഘകാല നിലപാടില്‍ തന്നെ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. റഫയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടുക്കുരുതി ഹൃദയഭേദകമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലന്‍ഡും നോര്‍വേയും സ്പെയിനും ഫലസ്തീന്...
ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 8,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. സൈന്യത്തിലേക്കുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥ് പിൻവലിക്കുമെന്നും ഇൻഡ്യ സഖ്യത്തിന് അനുകൂല തരംഗമാണ്...
തദ്ദേശീയ പ്രതിരോധ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. LCA MARK- 1A വിഭാഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചത്....
കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന...
ലോക്സഭ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്....
അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇറാനിയന്‍ മത്സ്യബന്ധന കപ്പലിനെ സുരക്ഷിതമാക്കി ഇന്ത്യന്‍ നാവികസേന. കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ (എഫ്വി) ട്രാക്കുചെയ്യാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ വ്യാഴാഴ്ച പുറപ്പെടുകയും വെള്ളിയാഴ്ച വൈകിട്ടോടെ നാവികസേന വിജയകരമായി...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചതായും ഇന്ത്യ. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജൻസികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിയമം അനുസരിച്ചാണ്...
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെതിരെ അമേരിക്കയുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെയാണ്...
ദേശീയ അന്വേഷണ ഏജന്‍സിക്ക് പുതിയ മേധാവിയെ നിയമിച്ചു. ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്ത് ആണ് എന്‍ഐഎയുടെ പുതിയ മേധാവി. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990...
രൂക്ഷമായ ജലപ്രതിസന്ധിക്കിടെ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് ഈടാക്കിയത്....
സവാളയുടെ കയറ്റുമതി നിരോധനം നീട്ടി കേന്ദ്രസർക്കാർ. നേരത്തെ ഈ മാസം 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില പിടിച്ചുനിർത്തുന്നതിനുമായി ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായിഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ...
ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാൾ പറഞ്ഞു. അതേസമയം മദ്യനയ അഴിമതി...
പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ സഹായിക്കുന്ന വീൽ ചെയർ നിർമിച്ച് മദ്രാസ് ഐഐടി. ‘നിയോസ്റ്റാൻഡ്’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്. നിയോസ്റ്റാൻഡിൽ നൽകിയിരിക്കുന്ന ഒരു ബട്ടണിൽ സ്പർശിക്കുന്നതോടെ വീൽ ചെയർ, ഇരിക്കുന്ന...
അയോധ്യയിൽ രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ്. ദേശീയ വാർത്ത മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്....
വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിൻ്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശും പാകിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വായു മലിനീകരണം...
പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും.ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു...
ഹിമാചലിലെ കോൺഗ്രസ് വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയില്‍ സുപ്രീം കോടതി ഹിമാചൽ...
വിദേശ വിദ്യാർഥികൾക്കുനേരെ ഗുജറാത്ത് സർവകലാശാലയിൽ അജ്ഞാതരുടെ ആക്രമണം. നിസ്കാരത്തെച്ചൊല്ലിയാണ് വിദ്യാർഥികളെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ അഞ്ച് വിദേശവിദ്യാർഥികൾക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. ആഭ്യന്ത്രമന്ത്രി ഹർഷ് സാങ്വി അടിയന്തര അന്വേഷണത്തിന്...
ഭാരത് ജോഡോ യാത്രയുടെ മെഗാ റാലിക്ക് ഇടതു പാർട്ടികൾ ഇല്ല. ക്ഷണം ലഭിച്ചെങ്കിലും സിപിഎമ്മും സിപിഐയും പങ്കെടുക്കുന്നില്ല. വൈകിട്ട് ആറ് മണിയോടെ മുംബൈ ശിവാജി പാർക്കിൽ നിന്നാണ് മെഗാ റാലി ആരംഭിക്കുക. ശരത് പവാർ, ഉദ്ധവ്...
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും കമ്മിഷന് പ്രഖ്യാപിക്കുന്നുണ്ട്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ്...
തമിഴ്നാട്ടിൽ 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വില...
കോണ്‍ഗ്രസ് അസം ജനറല്‍ സെക്രട്ടറി സൂരുജ് ദേഹിംഗിയ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് കൂറുമാറ്റം. ഒരു മാസത്തിനിടെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ നേതാവാണ് സൂരുജ് ദേഹിംഗിയ. ഫെബ്രുവരി...
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് അമിത്ഷാ. ഒരു സംസ്ഥാനത്തിനും സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും പൗരത്വ നിയമഭേദഗതി മുസ്ലീം വിരുദ്ധമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. കെജ്രിവാളിന്റെ പാകിസ്ഥാന് പരാമര്‍ശത്തിനെതിരെ ദില്ലിയില്‍ അഭയാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പൗരത്വ...
പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ പറഞ്ഞു. ‘സിഎഎ ഒരിക്കലും പിന്‍വലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ പരമാധികാര തീരുമാനമാണ്, അതില്‍...
പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേശീയ പാത അതോറിറ്റിയുടെ നിർദേശം....
കുറച്ചുകാലങ്ങളായി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിവാദങ്ങളുടെ കേന്ദ്രമാണ്. ഒരു സിനിമയുടെ പേരിലാണ് പുതിയ വിവാദം. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി” എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു....
സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് 5 30 വരെ ആയിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ...
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്കാന് ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നല്കിയ സംഭാവനകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം...
ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാർട്ടിയുടെ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂൺ 15 നകം ഓഫീസ് ഒഴിയണമെന്നും നിർദ്ദേശം. ആം ആദ്മി പാർട്ടിയുടെ...
തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്ന് ഡൽഹി ഹൈക്കോടതി. നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ആളുകൾ ശ്രദ്ധ പുലർത്തണം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതുവഴി ഭക്ഷണം കണ്ടെത്താനുള്ള അവയുടെ ശേഷി ഇല്ലാതാക്കുകയാണെന്നും കോടതി...
അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് കൊൽക്കത്ത ഹൈക്കോടതി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയുള്ള വകുപ്പ് 354എ, ഐപിസി 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ‘ഡാർലിങ്’ വിളി കുറ്റകരമാകുന്നത്. ജയ് സെൻഗുപ്തയുടെ സിംഗിൾ ബെഞ്ചാണ്...
തെറ്റായ പരസ്യവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നതിനിടെ പതഞ്ജലിക്കെതിരെ നടപടിയുമായി സുപ്രീം കോടതി. പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി തടഞ്ഞു. കേസില്‍ അടുത്ത ഉത്തരവ് വരുന്നതുവരെ പതഞ്ജലിയുടെ മരുന്നുകളുടെ പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ...
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ്. കേസിൽ എട്ടാം സമൻസ് ആണ് ഇഡി ഇപ്പോൾ നൽകിയിരിക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇ.ഡിയുടെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ്...
ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപിയാണ് റിതേഷ് പാണ്ഡേ. പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തിൽ റിതേഷ് പാണ്ഡേയും പങ്കെടുത്തിരുന്നു. റിതേഷ് പാണ്ഡേയുടെ പിതാവ് രാകേഷ് പാണ്ഡേ...
ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമ്മാണശാലയിൽ ഉച്ചയ്ക്ക്...
ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്....
ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. തല നാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്....
ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍...
മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന് നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന്...
മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ...
പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ ( പുസ്തകം തുറന്ന് വച്ച് എഴുതുന്ന പരീക്ഷ) നടപ്പാക്കാനൊരുങ്ങി സിബിഎസ്ഇ. രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഈ വർഷം നവംബർ...
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണമാണ് മരവിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടും മരവിപ്പിച്ചതായി...
ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ ആര്‍ബിഐ നടപടിയുടെ പശ്ചാത്തലത്തത്തിലാണ്, ഇന്ത്യന്‍ ഹൈവേയ്സ് മാനേജ്മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍) നീക്കം. സുഗമമായ ഹൈവേ യാത്രയ്ക്ക് 32...
ഇലക്ടറല്‍ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കുന്നവര്‍ക്ക് നയരൂപീകരണത്തില്‍ സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക പോംവഴി...
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം), കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത്...