ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും വിഐപി/സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജൂലൈ...
ഗുരുവായൂരപ്പന് ഞായറാഴ്ചയും തിങ്കളാഴ്ചയും ബിംബ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ചടങ്ങ് തുടങ്ങിയാല്‍ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ നാലമ്പലത്തിന് പുറത്ത്...
ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നിർമ്മിച്ച നാല് ഭീമൻ ഓട്ടുരുളികള്‍ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം ആയിരം ലിറ്റർ വീതം പായസം തയ്യാറാക്കാനാവുന്ന വലിയ നാലു ഓട്ടുരുളികളാണ് മാന്നാറിലെ ഓട്ടുരുളി...
രണ്ട് പെൺമക്കളെ കൊല്ലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുവായൂർ ചൂൽപ്പുറത്ത് വാടകക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങിൽ 58 വയസ്സുള്ള ചന്ദ്രശേഖരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ 12 വയസ്സുള്ള ശിവനന്ദന, 9 വയസ്സുള്ള ദേവനന്ദന...
തൃശൂർ ഗുരുവായൂരിൽ നമസ്കാര ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. വയനാട് സുൽത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക...
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച മുതൽ രണ്ടാഴ്ച്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങൾക്കുമായി ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയര്മാന്. മലര് നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നില്ക്കുന്ന ഭക്തരെ കൊടിമരം വഴി...
ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല. നിലവിൽ പുലർച്ചെ 5 മുതൽ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന് ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു....
ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും. സീനിയര്‍ സിറ്റിസണ്‍, തദ്ദേശീയര്‍ എന്നിവര്‍ക്കുള്ള ദര്‍ശനം രാവിലെ നാലു മുതല്‍ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം തിങ്കളാഴ്ച പുനർലേലം അടിസ്ഥാനത്തിൽ പരസ്യ വിൽപ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനർലേലം. നാൽപതിനായിരം രൂപയാണ് നിരതദ്രവ്യം. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ്...
എറണാകുളം- ഗുരുവായൂര്‍-എറണാകുളം അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങും. സെക്കന്‍ഡ് ക്ലാസ് സീറ്റിങ് ഉള്ള 14 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാകുക. എറണാകുളം ജംഗ്ഷന് ( സൗത്ത്)- ല്‍ നിന്നും...
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ വീണ്ടും ഓടിത്തുടങ്ങും. എക്സ്പ്രസ് തീവണ്ടിയായാണ് സര്‍വീസ് നടത്തുക. 16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന വണ്ടി...
ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പുഴയ്ക്കല്‍ ശോഭാ സിറ്റി...
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ വാഹനമായ ഥാർ പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6ന് ലേലം നടക്കും. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യം ചെയ്യും. മഹീന്ദ്ര കമ്പനി 2021ഡിസംബർ...
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി കാണിക്കയായി സമർപ്പിച്ച ഥാർ ജീപ്പ് ലേലം ചെയ്തത് സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്...
ഗുരുവായൂരില്‍ ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചു. ഭക്തജനതിരക്ക് കണക്കിലെടുത്ത്...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായ സാഹചര്യത്തില്‍ മേല്പത്തൂര് ഓഡിറ്റോറിയം ഫെബ്രുവരി 28 മുതല്‍ കലാപരിപാടികള്‍ക്കായി തുറന്നുകൊടുക്കുവാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനം. നിര്‍ത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാട് നാളെ മുതല്‍ പുനരാരംഭിക്കും. ഫെബ്രുവരി 28 മുതല്‍ കലാപരിപാടികള്‍ക്കായി...
പള്ളിവേട്ട, ഉത്സവ ആറാട്ട് എഴുന്നള്ളിപ്പില്‍ അഞ്ച് ആനകളെ പങ്കെടുപ്പിക്കും. ചടങ്ങുകളുടെ സുരക്ഷിതവും സമാധാന പൂര്‍ണവുമായ നടത്തിപ്പ് വിലയിരുത്താന്‍ ദേവസ്വം നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗമാണ്...
ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാന്‍ ദേവസ്വം തീരുമാനം. വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്സലായി നല്‍കുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്സലായി നല്‍കും. ഉച്ചഭക്ഷണം 1000 പാഴ്സലും രാത്രി ഭക്ഷണം ലഭ്യമായ നേദ്യം...
ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ച. ആനയോട്ടം ഈ വർഷം ചടങ്ങ് മാത്രമായി നടത്തും. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും ദേവസ്വം തീരുമാനിച്ചു. ഗുരുവായൂരിൽ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു രാത്രി മുതല്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി. കൃഷ്ണനാട്ടം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ നടപടി. ഇന്നു മുതല്‍ ജനുവരി 2 വരെ രാത്രി പത്തു മണിക്ക്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്മാന് പ്രതികരിച്ചു. ഭരണ സമിതിയിൽ...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീർത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് നടപടി. പ്രതിദിനം...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നുമുതല്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്കിയ പശ്ചാത്തലത്തിലാണ് നവംബര്‍ പതിനാറുമുതല്‍ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കാനും പ്രസാദ ഊട്ട്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്തജനങ്ങള്‍ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ...
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ...
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തിൽ...
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് എട്ടുമണിക്കാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കും. കോവിഡ് സാഹചര്യത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമെ ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളു. ചടങ്ങുകളിൽ മാറ്റം വരാത്ത രീതിയിൽ...