മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരത്ത് എത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായി കരയിലേക്ക് കയറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് തീരദേശജില്ലകള്‍....
സൈക്ലോണ്‍ മുന്നറിയിപ്പില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ധാരാളം ആളുകളാണ് യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്. പലരും പല സ്ഥലങ്ങളിലും കുടുങ്ങിപ്പോയി. കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും തുണയായത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്....
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ദിവസം തെക്കന്‍ കേരളത്തിലും ആഴ്ച അവസാനത്തോടെ വടക്കന്‍ കേരളത്തിലുള്‍പ്പെടെയും മഴ ശക്തമാവുമെന്ന്...
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...
ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് തീരം തൊട്ട കച്ച്- സൗരാഷ്ട്ര മേഖലയിലാണ് നാശനഷ്ടം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 5120 വൈദ്യുതിക്കാലുകളെയാണ് ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. ഇതോടെ 4600 ഗ്രാമങ്ങളാണ് ഇന്നലെ ഇരുട്ടിലായത്....
അറബിക്കടലില്‍ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന...
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടുക്കുന്നു. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഓറഞ്ച്...
അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്....
ബിപോർജോയ് ഗുജറാത്ത് – പാകിസ്താൻ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്- വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ചിനോട് ചേർന്നുള്ള...
മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ടു. ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ആയിരണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപായ ബംഗ്ലാദേശിലെ കോക്സ്...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് അര്‍ധ രാത്രിയോടെ മാൻദൗസ് കര തൊടും എന്നാണ്...
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു. ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ്...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു. ‘അസാനി’ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും. ആന്ധ്ര, ഒഡിഷ തീരത്തു കൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. പോര്‍ട്ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ അസാനി ചുഴലിക്കാറ്റായി മാറും. മറ്റന്നാള്‍ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് മ്യാന്മര് തീരം തൊടുമെന്നാണ് പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നും 100...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമര്‍ദ്ദം...
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ‘ജൊവാദ്’ ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട...
ബംഗാൾ ഉൾക്കടലിൽ ‘ജവാദ് ‘ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് വടക്കൻ ആന്ധ്രാപ്രദേശ്- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല. അതേസമയം കേരളത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരം,...
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നാലു ദിവസം കൂടി കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന്...
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്നാട് തീരത്ത് നിന്ന്...
ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നുവെന്ന് ഐഐടി ഖരക്പുരിലെ മലയാളി ഗവേഷകരുടെ പഠനം. 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് പഠനവിധേയമാക്കിയത്. ആഗോളതാപനം മൂലം സമുദ്ര താപനിലയിലുണ്ടാകുന്ന വ്യത്യാസം, നീരാവിയുടെ അളവ്...
യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ അപകട സാധ്യതയേറിയ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.ഒന്‍പത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം...
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച നാഗര്‍കോവിലില്‍നിന്നും പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്ത 02659 നാഗര്‍കോവില്‍ ജംഗ്ഷന്-ഷാലിമാര്‍ വീക്ക്ലി (ഗുരുദേവ്) സ്പെഷ്യൽ, തിങ്കളാഴ്ച ഹൗറയില്‍നിന്നും പുറപ്പെടേണ്ട...
‘ടൗട്ടെ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പി – 305 എന്ന ബാർജിലുണ്ടായിരുന്ന 184 പേരെ ഇത് വരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ രക്ഷപ്പെടുത്തിയവരെയും കൊണ്ട് തീരത്തേക്ക്...
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ഗുജറാത്ത് തീരം തൊടും. ഇന്ന് രാത്രി എട്ടുമണിക്കും...
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ...