ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു....
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് മരിച്ചു. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. രാത്രി ഒന്നര മണിയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന...
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു....
അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടികൾ ഉൾപ്പെടെ ആറ് ആനകളാണ് രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. വനപാല സംഘം സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാങ്ങ കൊമ്പന്റെ സാന്നിദ്ധമുണ്ടായിരുന്നു. മാങ്ങ...
അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ...
അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. നവജാത ശിശുമരണവും...
പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച...
ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ടണങ്ങളാക്കി ഉപേക്ഷിച്ച ട്രോളി ബാഗുകൾ കണ്ടെടുത്തു. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് രണ്ട് ബാഗുകൾ കണ്ടെത്തിയത്. പാറക്കൂട്ടങ്ങൾക്കിടയിലും വെള്ളത്തിലുമായാണ് രണ്ട് ബാഗുകളും കണ്ടത്. അട്ടപ്പാടി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്ന്...
തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ...
ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും...
അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വര്‍ഷം കഠിന തടവ്. പ്രതികൾ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് 1,05,000 രൂപയും മറ്റ് പ്രതികള്‍ 1,18,000 രൂപയും പിഴയടയ്ക്കണം....
അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർഡിഡിഎൽ ലാബിലാണ് (ഡിസീസ്...
പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് തെരുവുനായയുടെ കടിയേറ്റത്. തിരുവോണ നാളിൽ വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ...
അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റി പറഞ്ഞ വനം വകുപ്പിലെ വാച്ചറെ പിരിച്ച് വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനിൽ കുമാർ....
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലേ ചൂട്ടറയിലെ ഗീതുവിന്റെ കുഞ്ഞാണ് മരിച്ചത്. 27 ആഴ്ചയായിരുന്നു. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്...
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും...
അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017...
ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന്...
അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കും....
അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിത സന്ദർശനം. കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തുക. മന്ത്രിയെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. മന്ത്രിയുടെ വാഹനം പാലക്കാട് ജില്ലാ അതിർത്തി കടന്ന...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന...
അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനങ്ങളാണ് ചുരത്തില്‍...
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ആംബുലൻസെത്താൻ വൈകിയതിനാൽ ആണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയതിനാൽ...