ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി അഗ്നിപഥ് പദ്ധതിക്കെതിരെ തൃണമൂൽ കോൺഗ്രസ്. ഷിൻസോ ആബെയെ കൊലപ്പെടുത്തിയത് ഷോർട്ട് സർവീസ് മുൻ സൈനികനാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിന് തൃണമൂൽ കോൺഗ്രസ്...
കേന്ദ്രസർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി വഴിയുള്ള നിയമനത്തിനായി നാവികസേനയിലേക്ക് അപേക്ഷകളുടെ പ്രളയം. നാവികസേനയിൽ ചേരാൻ ഇതുവരെ അപേക്ഷിച്ചത് പതിനായിരത്തോളം വനിതകൾ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്. ഈ വർഷം ആകെ 3000 പേരെയാണ്...
അഗ്നിപഥ് പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി പറഞ്ഞു. സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി...
കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെൻറിന് വിജ്ഞാപനമിറക്കി വ്യോമസേനയും. നിയമന നടപടികൾ വെള്ളിയാഴ്ച്ച ആരംഭിക്കും. ജൂലൈ അഞ്ചാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അടുത്തമാസം 24 ന് ഓൺലൈൻ പരീക്ഷ നടത്തും. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ പ്രതിരോധ...
അഗ്നിപഥ് പദ്ധതി അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീരന്മാരെ റിക്രൂട്ട്മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ജൂലൈയിൽ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു...
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ...
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു. ഞായറാഴ്ചത്തെ മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ട്രെയിൻ വീതം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്,...
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സേനാമേധാവികളുടെ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് അടിയന്തരയോഗം വിളിച്ചത്. പ്രതിരോധമന്ത്രിയുടെ വസതിയിലാണ് യോഗം. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് കേന്ദ്ര യുവജനകാര്യമന്ത്രാലയം പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....
അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് , 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ്...
അഗ്നിപഥ് പ്രതിഷേധം 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ. 94 മെയിൽ എക്സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്സ്പ്രസുകൾ വഴി...
അഗ്നിപഥ് സൈനിക റിക്രൂട്ടിങ് പദ്ധതിക്ക് എതിരെ പ്രതിഷേധം കനക്കുമ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുവാക്കള്‍ക്ക് തൊഴില്‍ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തൊഴില്‍ അവസരങ്ങള്‍ കൂടുകയാണ് ചെയ്യുകയെന്നും നിലവിലെ...