Connect with us

Uncategorized

ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യം; കേസ് റദ്ദാക്കാന്‍ സ്വപ്ന ഹൈക്കോടതിയിലേക്ക്

മുന്‍ മന്ത്രി കെടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ മറ്റ് പ്രതിയായ പിസി ജോര്‍ജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

കലാപുമുണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനുമെതിരെയുമാണ് കേസ് എടുത്തത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സ്വപ്‌നയുടെ അഭിഭാഷകര്‍ അറിയിച്ചു. അതേസമയം ഇന്നോ നാളെയോ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനെതിരെയും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയും ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പരാതി നല്‍കിയത്.. കള്ള ആരോപണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് കെടി ജലീല്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version