കേരളം
ശബ്ദ സന്ദേശം കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാകാം; ജയില്‍ സൂപ്രണ്ടിന് നല്‍കിയ കത്തില്‍ സ്വപ്‌ന സുരേഷ്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിന് നല്‍കിയ കത്ത് പുറത്ത്. ജയില്‍ സൂപ്രണ്ടിന് സ്വപ്‌ന സുരേഷ് കത്ത് നല്‍കിയത് നവംബര്‍ 19നാണ്. അട്ടക്കുളങ്ങര ജയിലില്‍ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് സ്വപ്‌ന. മറ്റൊരു ഉദ്യോഗസ്ഥനും തന്നെ ചോദ്യം ചെയ്തിട്ടില്ല. തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവം ജയിലില്‍ വച്ചുണ്ടായി എന്ന വാദവും അവര്‍ തള്ളി.
ജയിലില്‍ ഒരാളുമായും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന. മാധ്യമങ്ങളില്‍ വന്ന ശബ്ദ സന്ദേശം കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ എടുത്തത് ആകാം. ആരോട് പറഞ്ഞതില്‍ നിന്നാണ് ശബ്ദസന്ദേശം എടുത്തതെന്ന് കൃത്യമായി ഓര്‍മയില്ല.
സ്ത്രീ ജീവനക്കാരുമായും സഹതടവുകാരുമായും എന്‍ഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലത്ത് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് കത്തില്‍ പറയുന്നു. ഈ പ്രസ്താവന പഴയതാണെന്നും 2020 ഓഗസ്റ്റ് ആദ്യ ആഴ്ചയ്ക്ക് ശേഷമുള്ള ഏതെങ്കിലും കസ്റ്റഡിയില്‍ വച്ചായിരിക്കണം സംഭാഷണം ഉണ്ടായതെന്നും സ്വപ്ന.