Connect with us

കേരളം

ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി ; ഒരാഴ്ച നിരീക്ഷണത്തിൽ

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം നിരീക്ഷണ സെല്ലിലേക്ക് മാറ്റിയത്.

നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയില്‍ കൊല്ലം ജില്ലാ ജയിലിലാണ് സൂരജിനെ പാര്‍പ്പിച്ചിരുന്നത്. കോടതി ശിക്ഷിച്ചതോടെയാണ് സൂരജിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.

സൂരജിന് വധശിക്ഷ നല്‍കണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഉത്രയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല.

ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴു വര്‍ഷം തടവും ശിക്ഷയാണ് കോടതി വിധിച്ചത്. വിവിധ കുറ്റങ്ങള്‍ക്കുള്ള പിഴയായി 5 ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ സൂരജില്‍ നിന്ന് ഈടാക്കും. പ്രതിയുടെ പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version