Connect with us

കേരളം

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ; പ്രതിയുടെ ജാമ്യം റദ്ദാക്കി , അറസ്റ്റ് ​ചെയ്യാന്‍ ഉത്തരവ്

Published

on

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തില്‍ വിട്ട പ്രതിയെ അറസ്റ്റ് ചെയ്യാനും പോക്‌സോ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.


ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം കുമ്പളം സഫര്‍മന്‍സില്‍ സഫര്‍ഷയ്ക്കാണ് (32) നേരത്തെ ജാമ്യം ലഭിച്ചത്.

വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കിയെന്ന വസ്തുത മറച്ചുവെച്ചാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനും കോടതിയെ അറിയിച്ചത്.
തെറ്റു മനസ്സിലായതോടെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍, ജാമ്യം നേടിയ പ്രതി അതിനകം ജയിലില്‍നിന്ന് പുറത്തിറങ്ങി.

ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നല്‍കിയില്ലെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കവേ, കുറ്റപത്രം നല്‍കിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചു.


പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കസ്റ്റഡി കാലാവധി 90 ദിവസം പിന്നിട്ടതിനാല്‍ കര്‍ശന വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. 90 ദിവസം പൂര്‍ത്തിയായത് ഏപ്രില്‍ എട്ടിനാണ്. ഏപ്രില്‍ ഒന്നിന് അന്വേഷണസംഘം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇതുമറച്ചുവെച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കലൂരില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ സഫര്‍ഷ കടത്തിക്കൊണ്ട് പോയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു. പിന്നീട് വാല്‍പ്പാറയ്ക്കുസമീപം കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പോലീസ് അറസ്റ്റുചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version