Connect with us

കേരളം

മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന മകൻ; സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരം ഈ അച്ഛന്

Published

on

128

സ്കൂൾ വിദ്യാര്‍ഥിയായ അഭയദേവ് കളികഴിഞ്ഞ് വീട്ടില്‍ വന്ന് മുഖത്തെ മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന ചിത്രം അച്ഛനായ പ്രസാദ് കാമറയില്‍ പകര്‍ത്തി. മാസ്‌കും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം വരച്ചുകാട്ടിയ ഈ ചിത്രത്തിനാണ് 2019 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

‘കൊവിഡ് മാറ്റിയെഴുതിയ ജീവിതം’ എന്ന വിഷയത്തില്‍ നടത്തിയ മല്‍സരത്തില്‍ 709 പേരില്‍ നിന്നായി ലഭിച്ച 1725 ചിത്രങ്ങളില്‍നിന്നാണ് പ്രസാദിന്റെ ഫോട്ടോ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്ബാട്ട് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

ആര്യനാട് പള്ളിവേട്ട സ്വദേശിയായ പ്രസാദ് കല്ലിയൂര്‍ വള്ളംകോട്ടെ വാടക വീട്ടിലാണ് താമസം. ബാലരാമപുരത്ത് അവിട്ടം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരികയാണ് പ്രസാദ്. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ് പ്രസാദിന്റെ കുടുംബം.

കൊവിഡ് കാലം പ്രസാദിന്റെ തൊഴിലിനെയും സാരമായി ബാധിച്ചു. വാടകവീട്ടിലെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പ്രസാദിന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച്‌ അധികമാരുമറിഞ്ഞിരുന്നില്ല. നിനച്ചിരിക്കാതെയാണ് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം പ്രസാദിനെ തേടിയെത്തിയത്. സ്വന്തമായി ഒരു വീട് എന്നതാണ് ഈ യുവാവിന്റെ സ്വപ്‌നം. ജീതപ്രാരാബ്ധങ്ങള്‍ക്കിടയിലും അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രസാദ്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരുന്നത്. എൻട്രികളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനമാണ് നൽകുന്നത്. കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം5 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം6 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം7 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം8 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം9 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം10 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം11 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version