Connect with us

തൊഴിലവസരങ്ങൾ

എസ്ബിഐ പിഒ പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

Published

on

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടന്ന പ്രാഥമിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. നവംബർ 20, 21,27 എന്നീ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്. എസ് ബി ഐ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയെഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in വഴി പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.

2056 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവിലേക്കുള്ള നിയമനത്തിന്റെ ആദ്യപടിയായിട്ടാണ് പ്രിലിമിനറി പരീക്ഷ നടത്തിയത്. ഈ വർഷം 10 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ ഒഴിവുകളിലേക്ക് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിലിമിനറി പരീക്ഷ പാസ്സായവർക്ക് പ്രധാന പരീക്ഷ എഴുതാൻ യോ​ഗ്യത ലഭിക്കും. പ്രധാന പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം.

ഉദ്യോ​ഗാർത്ഥികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരിയർ പോർട്ടൽ sbi.co.in സന്ദർശിക്കുക. ഹോംപേജിൽ ‘Recruitment of Probationary Officers, Marks Secured by the Candidate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് സ്ക്രീനിൽ കാണാം. പിന്നീടുള്ള ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഉടൻ തന്നെ പ്രധാന പരീക്ഷ തീയതിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ അപ്ഡേഷൻസിനായി ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റ് കൃത്യമായി പരിശോധിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version