Connect with us

കേരളം

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശുസൗഹൃദമാക്കും

Published

on

14tv police

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ ശിശുസൗഹൃദമാക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഏത് സമയത്തും പേടിയില്ലാതെ പരാതി നല്‍കാനുള്ള അന്തരീക്ഷം പോലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സംസ്ഥാനത്തെ 15 പോലീസ് സ്‌റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006ല്‍ ശിശുസൗഹൃദ പോലീസ് സ്‌റ്റേഷന്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത്. നിലവില്‍ 85 പോലീസ് സ്‌റ്റേഷനുകളിലാണ് ഇത്തരം സൗകര്യമുള്ളത്.

കൊല്ലം റൂറലിലെ ചടയമംഗലം , പത്തനാപുരം, അഞ്ചല്‍, എറണാകുളം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍കോട്, ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക, എന്നിവയാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകളായി മാറിയത്.

മൂന്ന് മാസത്തിനുള്ളില്‍  12 പോലീസ് സ്‌റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പാക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version