തൊഴിലവസരങ്ങൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ അല്ലെങ്കിൽ എസ്എസ്‌സി സിജിഎൽ റിക്രൂട്ട്‌മെന്റ് 2021-22 ടയർ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഗ്രൂപ്പ് ബി, സി സർക്കാർ ജോലികൾക്കായിട്ടാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ കൂടുതൽ വിശദാംശങ്ങൾ നേടുകയും ചെയ്യാം.
SSC CGL റിക്രൂട്ട്‌മെന്റ് 2021-22 രണ്ട് ഘട്ടങ്ങളിലായി നടക്കും. ടയർ 1 പരീക്ഷയുടെ തീയതി യഥാസമയം റിലീസ് ചെയ്യും. 2022 ഏപ്രിലിൽ മാസത്തിലാണ് പരീക്ഷ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. തുടർന്ന്, യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ടയർ 2 പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരാകും.
എസ്എസ്‌സി സിജിഎൽ വിജ്ഞാപനത്തിൽ വിവിധ വകുപ്പുകളിലായി ആകെ 36 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് വ്യക്തമാക്കും. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഇൻസ്പെക്ടർ അല്ലെങ്കിൽ ഇൻകം ടാക്സ്, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ (GST & സെൻട്രൽ എക്സൈസ്), ഓഡിറ്റർ, JSO തുടങ്ങിയവ ഈ തസ്തികകളിൽ ഉൾപ്പെടുന്നു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.