Connect with us

കേരളം

സ്‌പ്രിംഗ്ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ; പിന്നില്‍ ശിവശങ്കറെന്ന്‌ വിദഗ്‌ധ സമിതി

Published

on

ldf won e1619939812745

 

സ്‌പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌. പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന്‌ രൂക്ഷ വിമര്‍ശനമാണ്‌ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നത്‌.

സ്‌പ്രിംഗ്‌ളര്‍ കമ്ബനിക്ക്‌ വേണ്ടത്ര നിയമന വൈദഗ്‌ധ്യമില്ലെന്നും കണ്ടെത്തല്‍. മുഖ്യമന്ത്രി അറിയാതെ ഒപ്പുവെച്ചത്‌ സംസ്ഥാന താല്‍പര്യത്തിന്‌ വിരുദ്ധമായിട്ടാണ്‌. ഇതിനെതിരായ നിയമനടപടി ദുഷ്‌കരമാണെന്നും വിദഗ്‌ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വ്യോമസേന സെക്രട്ടറി എം മാധവന്‍ നമ്ബ്യാര്‍, ഗുല്‍ഷന്‍ റായ്‌ എന്നിവര്‍ അംഗങ്ങളായ സമിതിയുടേതാണ്‌ കണ്ടെത്തല്‍.

കൊവിഡ്‌ 19ന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്ബനിക്ക്‌ ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍ കമ്ബനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്‌പ്രിംഗ്‌ളര്‍ കമ്ബനി സൗജന്യമായാണ്‌ ഡാറ്റാ ബേസ്‌ തയ്യാറാക്കി നല്‌കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരണം. പിന്നീട്‌ ഇതില്‍ മാധവന്‍ നായര്‍ കമ്മറ്റിയെ വെച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു.

കൊവിഡ്‌ വിവരശേഖരണത്തിനായാണ്‌ അമേരിക്കന്‍ കമ്ബനിയായ സ്‌പ്രംഗ്‌ളറുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്‌. മാര്‍ച്ച്‌ 25 നാണ്‌ സ്‌പ്രംഗ്‌ളറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടി നിലവില്‍ വന്നത്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ വിന്നീട്‌ സ്‌പ്രിംഗ്‌ളറുമായുള്ള ഇടപാട്‌ ഉപേക്ഷിക്കുകയായിരുന്നു. സ്‌പ്രിംഗ്‌ളറുമായുള്ള സര്‍ക്കാരിന്റെ കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version