Connect with us

കേരളം

6 മാസം പ്രായമുള്ള കുഞ്ഞ് ഇമ്രാനും വേണം 18 കോടി; സ്പൈനല്‍ മസ്കുലാര്‍ അട്രൊഫി നേരിട്ട് ആറുമാസം പ്രായമുള്ള കുഞ്ഞ്

Published

on

WhatsApp Image 2021 07 06 at 4.29.27 PM

ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടത് 18 കോടിയോളം രൂപ വില വരുന്ന മരുന്ന്. സ്പൈനല്‍ മസ്കുലാര്‍ അട്രൊഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഇമ്രാന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മലപ്പുറം മങ്കട വലമ്ബൂര്‍ സ്വദേശി ആരിഫിന് മകന്‍്റെ ചികിത്സക്ക് വേണ്ടി ഇത്രയും തുക ഒറ്റക്ക് കണ്ടെത്താന്‍ ആകില്ല.

സ്പൈനല്‍ മസ്കുലാര്‍ അട്രൊഫി അഥവാ എസ് എം എ എന്ന പേശികള്‍ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് കുഞ്ഞ്. ജനിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ കണ്ട ആരിഫ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. ചികിത്സാ ചെലവ് കോടികള്‍ ആണെന്ന് അറിഞ്ഞ ആരിഫ് സര്‍ക്കാരിനെ സമീപിച്ചു, സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

പരാതി കോടതിയുടെ പരിഗണനയിലാണ്. ഇപ്പൊള്‍ മൂന്ന് മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്‍്റിലേറ്ററിലാണ് ഇമ്രാന്‍.വിദേശത്ത് നിന്നും വേണം വാക്സിന്‍ എത്തിക്കാന്‍. എത്രയും നേരത്തെ ആയാല്‍ അത്രയും നല്ലത്. മൂന്നര വര്‍ഷം മുന്‍പ് ഒരു കുഞ്ഞിനെ ഇതേ രീതിയില്‍ നഷ്ടമായ ആരിഫിനും കുടുംബത്തിനും ഇനി ഒരു ദുരന്തം അതിജീവിക്കാനാകില്ല. അതിനായി ലോകത്തിന് മുന്‍പില്‍ കൈ കൂപ്പുകയാണ് ഇവര്‍.

“ഇത് ഒരു ജനിതക രോഗമാണ്.എസ് എം എന്‍ 1 എന്ന ജീനിന്റെ തകരാറ് കാരണമാണ് ഈ അവസ്ഥ. ഈ വാക്സിന്‍ കുത്തിവെക്കുകയാണ് പ്രയോജനപ്പെടുന്ന ചികിത്സ. വാക്സിന്‍ കിട്ടിയാല്‍ ഒരു മണിക്കൂര്‍ മതി. ഇത് ജീന്‍ തെറാപ്പിയാണ്. രണ്ടേകാല്‍ മില്യണ്‍ യു എസ് ഡോളര്‍ ആണ് ഇതിന്‍്റെ വില. ജീനിന്‍െറ കോപ്പി ശരീരത്തില്‍ കുത്തിവെക്കുകയാണ് രീതി. ഇത് ടൈപ്പ് വണ്‍ ഗണത്തില്‍ ഉള്ള അസുഖം ആണ്. അതിനാല്‍ പെട്ടെന്ന് ചികിത്സ നല്‍കേണ്ടതുണ്ട്.

വൈകുന്തോറും അപകടം കൂടും. ഇതിനായി പല മരുന്നുകളും ഉണ്ട്. അതിന് പക്ഷേ വര്‍ഷം ഒരു കോടിയിലേറെ ചെലവ് വരും. പക്ഷേ ജീവിതകാലം മുഴുവന്‍ ചികിത്സ നടത്തേണ്ടി വരും. നിത്യരോഗിയാകും. കുത്തിവെപ്പാണെങ്കില്‍ ഒരിക്കല്‍ മാത്രം മതി. ഇത്രയും പണം ക്രൗഡ്ഫണ്ടിഗിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. എല്ലാവരും സഹായിക്കണമെന്നും ആരിഫ് പറഞ്ഞു. സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ഇമ്രാന് വേണ്ടി പരിശ്രമങ്ങളുടെ ഒപ്പമുണ്ട്. പണം ലഭ്യമാക്കാന്‍ മങ്കട ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

ബാങ്ക് വിവരങ്ങള്‍:
NAME: ARIF
BANK: FEDERAL BANK
ACCOUNT NUMBER: 16320100118821
BRANCH: MANKADA
IFSC CODE: FDRL0001632
GOOGLE PAY/PAYTM NO:8075393563
CONTACT NUMBER : 8075393563

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version