Connect with us

കേരളം

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Published

on

20231129 104026.jpg

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം. പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോഴും പൊലീസ്. പാരിപ്പള്ളിയില്‍ ഓട്ടോയില്‍ എത്തിയ പ്രതികള്‍ ഏഴ് മിനിട്ട് പാരിപ്പള്ളിയില്‍ ചിലവഴിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലെന്നാണ് സൂചന. പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്‍ത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്.

കാണാമറയത്തുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്‍ മാത്രമാണ്. കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്.

പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണ് ഓട്ടോയെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ലക്കാര്‍ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ തെരഞ്ഞെടുത്ത വഴികേന്ദ്രീകരിച്ചാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version