കേരളം
അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ
വര്‍ക്കല ഇടവയില്‍ മദ്യ ലഹരിയില്‍ അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയാണ് റസാഖിനെ അറസ്റ്റ് ചെയ്തത്. പാറപ്പുറത്തെ വയലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണിത്. ഇടവ തുഷാരമുക്കില്‍ റസാഖിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസാഖ് അമ്മയെ കാലുകൊണ്ട് തൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മകനെതിരെ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് .
അമ്മയുടെ മൊഴി എടുക്കാനെത്തിയെങ്കിലും മകനെതിരെ ഒന്നും പറയാനില്ലെന്ന് അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ മൊഴി ഇല്ലെങ്കിലും റസാഖിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. സ്വകാര്യ ബസ് ജീവനക്കാരനകാരണാണ് റസാഖ്.
Also read: തിരുവനന്തപുരത്ത് അമ്മക്ക് നേരെ മകന്റെ ക്രൂരമർദ്ദനം
ഇയാൾ ഒരു ക്രിമിനൽ ആണെന്നും കള്ളിനും കഞ്ചാവിനും അടിമയായ റസാഖ് നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾ അഞ്ചലിൽ ഒരു സ്ത്രീയോടൊപ്പം ആണ് താമസിക്കുന്നതെന്നും വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.
വേദനകൊണ്ട് നിലവിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സഹോദരിയാണ് പകര്‍ത്തിയത്. ആറ് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങള്‍ സഹോദരി വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. അവരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.