Connect with us

കേരളം

കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ ആക്രമണം; 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കൊല്ലം എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്‌ഐ ആക്രമണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ ആക്രമണത്തില്‍ 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് എഎസ്എഫ്‌ഐ ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

നട്ടെല്ലിനും സാരമായി പരിക്കേറ്റ മൂന്നാംവര്‍ഷ ബിഎ ഫിലോസഫി വിദ്യാര്‍ഥി നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ചുപേര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ തങ്ങളുടെ നാലുപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 11.30ന് കാമ്പസിനുള്ളില്‍ വച്ചാണ് സംഭവമുണ്ടായത്. മരച്ചുവട്ടിലെ ബെഞ്ചിലിരിക്കുകയായിരുന്ന എഐഎസ്എഫ്കാരുടെ അടുത്തേക്ക് ആയുധങ്ങളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെല്ലുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തറയില്‍നിന്ന് കല്ലെടുത്ത് തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്റേണല്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. ആക്രമിച്ചവരില്‍ കോളജിനു പുറത്തുനിന്നുള്ളവരുമുണ്ടെന്നും അവര്‍ ആരോപിച്ചു.

കോളജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപവത്കരിച്ചതിനെയും കൊടി സ്ഥാപിച്ചതിനെയും തുടര്‍ന്ന് ഏറെനാളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്രഖ്യാപിത വിലക്ക് മറികടന്ന് മത്സരിച്ചതും 15 സീറ്റില്‍ ജയിച്ചതുമാണ് എസ്എഫ്‌ഐക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. എഐഎസ്എഫിന്റെ പരാതിയില്‍ 26 പേര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version