Connect with us

കേരളം

ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിയ്ക്ക് അയച്ച അദ്ധ്യാപകന് സസ്‌പെൻഷൻ

WhatsApp Image 2021 07 11 at 11.25.34 AM

ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അദ്ധ്യാപകൻ അയച്ച സന്ദേശങ്ങൾ സഹിതമാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. ഇതിനുപിന്നാലെ എട്ട് വിദ്യാർത്ഥികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിദ്യാർത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനിൽ നിന്ന് അടുത്തിടെ ഉണ്ടായതായും പരാതിയിൽ പറയുന്നു. അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി സംഘടന എംഎസ്ഫിന്റം വനിത വിഭാഗമായ ഹരിതയുടെ ജില്ല പ്രസിഡണ്ട് അഡ്വ. തൊഹാനി കെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫെയസ്ബുക്കിലൂടെയാണ് അഡ്വ. തൊഹാനി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണ വിധേയനായ അദ്ധ്യാപകന്‍ ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് പരാതി.അക്കാദമിക് സഹായം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുകയും ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് ഹാരിസ് ചെയ്തിരുന്നത്. നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ പീഡിപ്പിച്ചതായി അറിയുന്നു.

ആത്മാര്‍ത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചിരുന്നു. ഹാരിസുമായി വിവാഹം കഴിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയവര്‍ വരെയുണ്ടെന്നും ആരോപണം ഉന്നയിച്ച എംഎസ്‌എഫ് നേതാവ് പറയുന്നു. നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ഹാരിസിനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിദ്യാർത്ഥിനിയിൽ നിന്നും മൊഴിയെടുക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം6 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം10 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം10 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version