Connect with us

കേരളം

സെറ്റ് പരീക്ഷ ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍; വിശദാംശങ്ങള്‍

Published

on

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടേയും വിഎച്ച്എസ്ഇയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടേയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്ക് ( SET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അവസാന തീയതി ഏപ്രില്‍ 25 വൈകീട്ട് അഞ്ചു മണിവരെയാണ്.

14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയില്‍ ടെസ്റ്റ് നടത്തും. സര്‍ക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ഇത് ഓണ്‍ലൈനായി അടയ്ക്കണം.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്. നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.

സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.

കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും, ബി എഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ക്ക് https://lbsedp.lbscentre.in/setjul23. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, തിരുവനന്തപുരം, 695033, ഫോണ്‍ 0471 2560311, lbscentre@gmail.com, വെബ് : www.lbscentre.kerala.gov.in

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം5 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം7 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം8 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം9 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version