Connect with us

കേരളം

പിടിച്ച മദ്യം പങ്കിട്ട് കേസ് ഒതുക്കി; 6 എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published

on

വിൽപനയ്ക്ക് സൂക്ഷിച്ച 3 കുപ്പി മദ്യവും 12 കുപ്പി ബീയറും പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ മദ്യം പങ്കിട്ടെടുത്തു; മഹസർ എഴുതിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീർത്തു. ഇതുപുറത്ത് പറഞ്ഞെന്ന സംശയത്തിൽ എക്സൈസ് ഡ്രൈവർക്കെതിരെ മദ്യലഹരിയിൽ മേൽ ഉദ്യോഗസ്ഥന്റെ ഭീഷണിയും. തുടർന്നു ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 3 പേരെ നിർബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.

ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി.വി.ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി.എസ്.സജി, പി.എ.ഹരിദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ശരത്, പി.ഇ.അനീസ് മുഹമ്മദ്, എൻ.കെ.സിജ എന്നിവരെയാണ് എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിന് അയച്ചത്. 12നു മുല്ലശേരിയിൽ വച്ച് 3 കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു.

ശർമിള എന്ന സ്ത്രീക്കു വിൽപനയ്ക്കു വേണ്ടിയുള്ളതാണു മദ്യം എന്ന സൂചന കിട്ടിയതോടെ അവരുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നു 12 കുപ്പി ബീയർ കണ്ടെത്തി.

എല്ലാ മദ്യവും രഞ്ജിത്തിന്റെ പക്കൽ നിന്നു പിടിച്ചതായി രേഖയുണ്ടാക്കി ശർമിളയെയും അയൽവാസി രാജനെയും സാക്ഷികളാക്കി മഹസർ തയാറാക്കുകയായിരുന്നു. പിന്നീട് ഇവരിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കി എന്നാണു കേസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version