Connect with us

Covid 19

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല ; സിക വൈറസില്‍ ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി

Untitled design 2

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. സിക വൈറസ് ബാധയുടെ കാര്യത്തില്‍ അമിത ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതിയാകും. സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ യോഗം ചേര്‍ന്നെന്നും, കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

മനുഷ്യരില്‍ നിന്നും നേരിട്ട് രോഗം പകരില്ല. കൊതുകുകളാണ് രോഗവാഹകര്‍. കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധത്തിനായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

പകല്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. സിക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തേണ്ടി വരും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുകയാണ് മുഖ്യലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ്. കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിട്ടുപോയ പേരുകള്‍ കൂട്ടിചേര്‍ക്കാന്‍ നാലുദിവസത്തെ സാവകാശം കൂടി വേണമെന്ന് ജില്ലാ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version