Connect with us

കേരളം

61-ാമത് സ്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു; ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് 24 വേദികളില്‍

Published

on

61-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. 2023 ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. 239 ഇനങ്ങളിലായി ഹയർ സെക്കന്ററി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്.

മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും, മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിർദ്ദേശിച്ച്‌കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 26 ലോഗോകളാണ് ലഭിച്ചത്. ആയതിൽ നിന്നും 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.

1957 ജനുവരി 25 മുതൽ 28 വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ആദ്യ യുവജനോത്സവം ആരംഭിച്ചത്. കലോത്സവത്തിന്റെ മറ്റൊരു ആകർഷണത എന്നത് കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണ്ണകപ്പ് നൽകുന്നതാണ്. ഈ പതിവ് ആരംഭിച്ചത് 1987 ലാണ്. അത് ഇപ്പോഴും തുടർന്ന് പോരുന്നു. എറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം14 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version