Connect with us

കേരളം

എസ്.ബി.ഐ സർവീസുകൾ ഇന്ന് തടസപ്പെടും

SBI

എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക.

ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു. വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടർന്നാണ് ഈ സേവനം എസ്.ബി.ഐ നിർത്തിയത്.

ഏത് രീതിയിലാണ് പണം തട്ടിപ്പ് നടന്നതെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്.ബി.ഐ.യുടെ ഐ.ടി. വിഭാഗം പരിശോധന നടത്തിവരുകയാണ്. പ്രശ്‌നം പരിഹരിച്ചതിനുശേഷമെ മെഷീനിൽനിന്നും പണം പിൻവലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കുകയുള്ളു.

എസ്ബിഐയുടെ നിരവധി എടിഎമ്മുകളിലാണ് ഓട്ട‌മേറ്റഡ് ഡെപ്പോസിറ്റ് ആൻ‍ഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version