Connect with us

കേരളം

മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി കേരള പൊലീസ്

മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്. നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ്’ പദ്ധതിയുടെ തുടര്‍ച്ചയായി കൂട്ട് എന്ന പേരിലാണ് പുതിയ പദ്ധതി.

മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദിശാബോധം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസും പൊലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version