Connect with us

കേരളം

‘സ്വപ്‌നയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങള്‍, ;അന്വേഷിച്ചപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സരിത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചന കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വലിയ തിമിംഗിലങ്ങള്‍ ഉണ്ട്. അന്താരാഷ്ട്ര ശൃംഖലകള്‍ ഉള്ള സംഘമാണ് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കാണുമെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ മനപൂര്‍വ്വം ഇതില്‍ വന്നു വീണതല്ല. ഞാനിതിനകത്ത് വന്നുപെട്ടതാണ്. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. അതില്‍ രാഷ്ട്രീയക്കാരാരുമില്ല, വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്.’- സരിത പറഞ്ഞു.

‘അവര്‍ പുറത്ത് പറയേണ്ടത് എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചു. അതെല്ലാം ഞാന്‍ പറഞ്ഞു. ഇനി പൊലീസാണ് അന്വേഷിക്കേണ്ടതെന്നും സരിത പറഞ്ഞു. വലിയ വ്യാപ്തിയുള്ള ഗൂഢാലോചനയാണെന്നും സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പിന്നിലെന്നും അവര്‍ പറഞ്ഞു.സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് അവരെന്നും സരിത ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version