Connect with us

കേരളം

സന്തോഷ് ജോർജ് കുളങ്ങര സംസ്ഥാന ആസൂത്രണ ബോര്‍ഡിൽ

Untitled design 2021 07 23T092137.545

സന്തോഷ് ജോർജ് കുളങ്ങര സംസ്ഥാന ആസൂത്രണ ബോര്‍ഡിൽ. മുൻമന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണബോർഡ് പുനഃസംഘടിപ്പിച്ചു. പി.കെ. ജമീലയ്ക്കൊപ്പം പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമൻ എന്നിവരാണ് ആസൂത്രണബോർഡ് അംഗങ്ങൾ.

പാർട്ട്‌ ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ. രാമകുമാർ, വി. നമശിവായം, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെയും മന്ത്രിസഭ നിയമിച്ചു. മുൻ ആരോഗ്യ ഡയറക്ടർ പി.കെ. ജമീലയെ ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ആർദ്രം മിഷന്റെ കൺസൽട്ടന്റായി നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ ഇടതുസ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും വിവാദമായതോടെ സി.പി.എം. അതിൽനിന്നു പിന്മാറി.

പ്രൊഫ. മിനി സുകുമാരൻ കാലിക്കറ്റ് സർവകലാശാലയിലും ജിജു പി. അലക്‌സ് കാർഷിക സർവകലാശാലയിലും അധ്യാപകരാണ്. നിലവിൽ ആസൂത്രണബോർഡ് അംഗമാണ് ഡോ. കെ. രവിരാമൻ. പ്രൊഫ. ആർ. രാമകുമാറും നിലവിൽ അംഗമാണ്.മുഖ്യമന്ത്രി പിണറായി വിജയനാണ് ബോർഡിന്റെ അധ്യക്ഷൻ. പ്രൊഫ. വി.കെ. രാമചന്ദ്രൻ വൈസ് ചെയർമാനാണ്‌.

ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെയും നിശ്ചയിച്ചു.ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരംക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version