Connect with us

കേരളം

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലും ഇനി റിസര്‍വേഷന്‍

Published

on

ksrtc

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലും ഇനി റിസര്‍വേഷന്‍. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റ് റിസര്‍വേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി 5 രൂപയുടെ കൂപ്പണാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നല്‍കുക.

ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്ക യാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്നും കൂപ്പണുകള്‍ വാങ്ങാവുന്നതാണ്.

ബസില്‍ നിന്നു തന്നെയാണ് കണ്ടക്ടറുടെ പക്കല്‍ നിന്ന് കൂപ്പണ്‍ വാങ്ങേണ്ടത്. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളില്‍ ഇങ്ങനെ സീറ്റ് ഉറപ്പാക്കാം. ഇതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടറില്‍ നിന്നു കൂപ്പണ്‍ വാങ്ങാം. ഇവര്‍ക്കു സീറ്റില്‍ മുന്‍ഗണന ലഭിക്കും.

സ്ഥിരം യാത്രാക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തി കൂടുതല്‍ സ്ഥിരം യാത്രക്കാരെ കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version