Connect with us

കേരളം

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വ്യവസ്ഥ എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്. നിലവില്‍ വ്യാപനം കുറവാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇടയ്ക്കിടെ സാങ്കേതിക തകരാര്‍ ഉണ്ടാവുന്നത് കൊണ്ട് പ്രവാസികള്‍ അടക്കം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രയാസം നേരിടുന്നതായാണ് മുഖ്യമായുള്ള പരാതി. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇളവിനായി നടപടി ആരംഭിച്ചത്.

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ഇതില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version