Connect with us

കേരളം

പാലക്കാട് നഗരത്തിൽ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്തു

Published

on

പാലക്കാട് നഗരത്തിൽ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം. അലക്ഷ്യമായി വാഹനങ്ങൾ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു. സംഭവത്തിൽ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആദർശിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നടപടി സ്വീകരിയ്ക്കുമെന്നും ട്രാഫിക് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചിട്ടത്. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ യുവതി വലിയ അപകടമുണ്ടാകാതെ രക്ഷപെട്ടു. സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാൾ വാഹനം നിര്‍ത്തിയില്ല. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാർ യാത്രികനാണ് ഈ ദൃശ്യങ്ങൾ പകര്‍ത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്.

പിന്നാലെ ആദർശിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അപകടകമായ രീതിയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. ആദര്‍ശിന്റെ ലൈസൻസ് സസ്പന്റ് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version