Connect with us

കേരളം

റെയിൽവേ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകൾ നിശ്ചയിച്ചു; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 540 രൂപ

Published

on

train ac coach

റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകൾ നിശ്ചയിച്ചു. ആദ്യ 300 കിലോമീറ്റർ വരെ തേഡ‍് എസിയിലെ സമാന നിരക്കാണെങ്കിലും ദീർഘദൂര യാത്രകൾക്കു തേഡ് എസിയേക്കാൾ നിരക്ക് കുറവായിരിക്കും. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾക്കു പകരമായിരിക്കും പുതിയ കോച്ചുകൾ ഉപയോഗിക്കുക.

നിലവിലുള്ള തേഡ് എസി കോച്ചുകളിൽ 72 ബെർത്തുകളാണ്, എന്നാൽ പുതിയ ഇക്കോണമി കോച്ചിൽ 81 ബെർത്തുകളുണ്ട്. ആദ്യ ഘട്ടത്തിൽ അനുവദിച്ച 27 കോച്ചുകളും മുംബൈ ഡിവിഷനാണു ലഭിച്ചത്. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്കു ഇക്കോണമി കോച്ചുകൾ പിന്നീടു ലഭിക്കും.

ആദ്യ 300 കിലോമീറ്റർ 440 രൂപയായിരിക്കും ഇക്കോണമിയിലും ടിക്കറ്റ് നിരക്ക്. 301-310കിമീ – 449 രൂപ, 311-320കിമീ – 461 രൂപ, 321-330കിമീ – 471 രൂപ, 331-340കിമീ – 483 രൂപ, 341-350കിമീ – 492 രൂപ, 351-360കിമീ – 504 രൂപ, 361-370കിമീ – 514 രൂപ, 371 380കിമീ 526രൂപ , 381-390കിമീ – 533 രൂപ, 391-400കിമീ – 540 രൂപ എന്ന നിലയിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഇതനുസരിച്ച് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ (കോട്ടയം റൂട്ട്) 687 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. തേഡ് എസി നിരക്ക് 753രൂപയാണ്. തിരുവനന്തപുരം – കോഴിക്കോട് – 564 രൂപ, തിരുവനന്തപുരം – ഷൊർണൂർ – 471 രൂപ, തിരുവനന്തപുരം – എറണാകുളം – 440 രൂപ. തിരുവനന്തപുരം- കോഴിക്കോട് (ആലപ്പുഴ റൂട്ട്) – 540 രൂപയാണ് ടിക്കറ്റ് നിരക്ക്. അടിസ്ഥാന നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജ്, റിസർവേഷൻ, നികുതി, സെസ് എന്നിവ ഉൾപ്പെടുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം14 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം17 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം21 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം21 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version