Connect with us

കേരളം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എം.പി അടുത്തയാഴ്ച വയനാട്ടിലെത്തും

Published

on

rahul

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മുഴുവന്‍ പരിപാടികളുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ അറിയിച്ചു. രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിക്ക് സര്‍ക്കാര്‍ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു

വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ സന്ദര്‍ശനം. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ല.

ഇന്നലെ രാഹുല്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എംഎസ്ഡിപി പദ്ധതി ഉദ്ഘാടനം സര്‍ക്കാരിനെ അറിയിക്കാത്തതിനെതുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍ ഉദ്ഘാടന വിവാദം യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് രൂപപ്പെടുത്തിയതാണെന്നും മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി മറ്റൊരു ദിവസം ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version