Connect with us

കേരളം

റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. റാഗിങ് പരാതി നല്‍കി എസ് എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു.

കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ വെച്ച് അഥിന്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗു ചെയ്തു എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

കഴിഞ്ഞവര്‍ഷം ഉണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്നും അലന്‍ ഷുഹൈബ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും, അലനെ മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

പരിക്കേറ്റ അഥിന്‍ ഇപ്പോഴും ചികിത്സയിലാണെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലന്‍ ഷുഹൈബ് ജാമ്യത്തിലിറങ്ങിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version