Connect with us

കേരളം

പ്രോജക്ടിന്റെ സമ്പൂര്‍ണ വിവരം വിരല്‍ത്തുമ്പില്‍; റിയല്‍ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യൂആര്‍ കോഡ് നിര്‍ബന്ധം

Untitled design 2023 08 25T121428.818

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തില്‍ വിശദാംശങ്ങളടങ്ങിയ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ- റെറ) ഉത്തരവിറക്കി.സെപ്തംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തില്‍ കെ-റെറ രജിസ്‌ട്രേഷന്‍ നമ്പര്‍, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. പത്ര- ഇലക്ട്രോണിക് മാധ്യമങ്ങള്‍, ബ്രോഷറുകള്‍, ഹോര്‍ഡിങ്ങുകള്‍, സാമൂഹിക മാധ്യമങ്ങള്‍, ഡെവലപ്പര്‍ വെബ്‌സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇത് നിര്‍ബന്ധമാണ്. കെ- റെറ പോര്‍ട്ടലിലുള്ള പ്രൊമോട്ടേഴ്‌സ് ഡാഷ്‌ബോര്‍ഡില്‍നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കെ- റെറയുടെ വെബ്‌സൈറ്റിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിന്റെ വിവരങ്ങള്‍ കാണാം. രജിസ്‌ട്രേഷന്‍ നമ്പര്‍, സാമ്പത്തികം, നിര്‍മാണ പുരോഗതി, അംഗീകൃത പ്ലാനുകള്‍ തുടങ്ങി പ്രോജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വരെ ഇതില്‍പ്പെടും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് കെ- റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www.rera.kerala.gov.in ല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version