Connect with us

കേരളം

കൊല്ലത്ത് സ്കൂളിലെത്തിയ അധ്യാപകരെ സമരക്കാർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം

Published

on

കൊല്ലം ജില്ലയിലെ കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. അധ്യാപകർക്കുനേരെ അസഭ്യവർഷവും നടത്തി. പിടിഎ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്.

വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ ‘കാണിച്ചുതരാമെന്ന്’ ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകർ പറയുന്നു. രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകർ ആരോപിച്ചു.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സമരത്തിന് സര്‍ക്കാര്‍ ഡയസ് നോണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യാപകര്‍ ജോലിക്ക് ഹാജരായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പൊലീസ് കേസെടുക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം18 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം20 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം22 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം23 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version