Connect with us

കേരളം

ബഫര്‍ സോണ്‍: പരാതി നല്‍കുന്നതിലും ജനങ്ങള്‍ക്ക് ആശയക്കുഴപ്പം

ബഫര്‍സോണില്‍ വനംവകുപ്പ് പുതിയ ഭൂപടം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ജനവാസകേന്ദ്രങ്ങളില്‍ ആശങ്ക. വയനാട്ടില്‍ പരാതികള്‍ പരിഹരിക്കാനായി തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമസഭകള്‍ വിളിച്ചു. വയനാട്ടില്‍ ജനവാസ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭകള്‍ പുരോഗമിക്കുകയാണ്. പരാതി നല്‍കേണ്ടതില്‍ പോലും അവ്യക്തത തുടരുന്ന പാശ്ചാത്തലത്തിലാണ് യോഗം.

വയനാട് ജില്ലയില്‍ നൂല്‍പ്പുഴ പഞ്ചായത്തിലടക്കം വാര്‍ഡുതലത്തില്‍ അടുത്ത ദിവസങ്ങളില്‍ ഫീല്‍ഡ് സര്‍വേ തുടങ്ങും. ബഫര്‍സോണില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ സര്‍വേയുടെ ഭാഗമാകും. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നൂല്‍പ്പുഴ നെന്മേനി തിരുനെല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലുമാണ് ജില്ലയില്‍ ആശങ്ക നിലനില്‍ക്കുന്നത്.

ഉപഗ്രഹ സര്‍വേക്ക് പിന്നാലെ വനംവകുപ്പ് തയ്യാറാക്കിയ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലും ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടതോടെ പത്തനംതിട്ട തുലാപ്പള്ളിയിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയില് 2500ലധികം കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പ്രദേശത്തെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version