Connect with us

കേരളം

രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ; കേരളത്തിലും പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശം

പെൺകുട്ടികൾ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ നൽകുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.

11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാൻ പോകുന്നത്. കേരളത്തിൽ 2015-16 വർഷത്തെ സർവ്വേയിൽ 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്നായിരുന്നു. പുതിയ സർവ്വേ പ്രകാരം 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നായിരുന്നു കണക്ക്. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികളെന്നാണ് 2019-21ൽ നടത്തിയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. ഇതിൽ കാര്യമായ മാറ്റങ്ങൾ വരാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായത്.

കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ,സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻ കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ആനുകൂല്യം ആവശ്യമുള്ളവർക്ക് അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://pmmvy.nic.in/ എന്ന പോർട്ടൽ വഴിയാണ് അങ്കനവാടിയിലും രജിസ്റ്റർ ചെയ്യുക. അതിനാൽ പോർട്ടൽ തയ്യാറായതിനുശേഷമായിരിക്കും അങ്കനവാടി വഴിയുള്ള രജിസ്ട്രേഷൻ ആരംഭിക്കുകയെന്നാണ് സൂചന.

പദ്ധതി പ്രകാരം 2022 ഏപ്രിൽ മുതൽ ധന സഹായത്തിന് അർഹതയുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ജനിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് ധന സഹായത്തിനായി 2023 ജൂൺ 30വരെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ 2023 ജൂലൈ മുതൽ ധനസഹായം ലഭ്യമാക്കണമെങ്കിൽ രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുമ്പ് അങ്കനവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം. അതല്ലെങ്കിൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഇതിനായുള്ള പോർട്ടൽ ഉടൻ സജ്ജമാകും. ആവശ്യമുള്ളവർ താമസസ്ഥലത്തിനടത്തുള്ള അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യണം. ആദ്യ പ്രസവത്തിൽ ആൺ-പെൺകുട്ടിയാണെങ്കിലും 5000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. പിന്നാലെയാണ് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയായാൽ 6000 രൂപ എന്ന പദ്ധതി നിലവിൽ വന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version