കേരളം
ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം
കനത്ത മഴയുടെ സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുന്നത് തടയാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്കും ജലസേചന വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വലിയ ഡാമുകളിലെ ജലനിരപ്പ് 3 ദിവസം കൂടുമ്പോള്‍ വിലയിരുത്താനും. 10 ദിവസം കൂടുമ്പോള്‍ അവലോകനം ചെയ്യാനും ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗം തീരുമാനിച്ചു.
ഇപ്പോള്‍ ശരാശരിയേക്കാള്‍ വെള്ളമുണ്ടെന്നും, ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷത്തില്‍ പതിവിലേറെ മഴ ലഭിച്ചാല്‍ വലിയ ഡാമുകളില്‍ സംഭരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ മുന്‍വര്‍ഷങ്ങളില്‍ ചെയ്തതു പോലെ ഡാമുകളില്‍ നിന്നു വന്‍തോതില്‍ വെള്ളം തുറന്നു വിടാതിരിക്കാന്‍ ജലനിരപ്പ് നിയന്ത്രിച്ചു നിറുത്തണം.
ഡാമുകളിലെ ജലനിരപ്പു കുറയ്ക്കുന്നതിന് വൈദ്യുതി ഉത്പാദനം കൂട്ടാന്‍ ശ്രമിച്ചെങ്കിലും, കനത്ത മഴയില്‍ പുഴയോരങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ പ്രാദേശികമായ എതിര്‍പ്പുണ്ടെന്നു കെ.എസ്.ഇ.ബി അധികൃതര്‍ ചൂണ്ടിക്കാട്ടി.