Connect with us

കേരളം

അരിയുടെ വില കിലോയ്ക്ക് രണ്ടു രൂപ വരെ കൂടും; കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്ന് മന്ത്രി ജി ആര്‍ അനില്‍

Published

on

ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്നും ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ മറവില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനുമുള്ള സാധ്യതയുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി ഏര്‍പ്പെടുത്തിയത് പൊതുവിതരണ സംവിധാനത്തെയും സപ്ലൈകോയും ബാധിക്കില്ല. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ എല്ലാവര്‍ക്കും പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. പൊതുവിപണിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് ഇത് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെയും ജിഎസ്്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. കിലോയ്ക്ക് രണ്ടുരൂപ വരെ വില വര്‍ധിച്ചേക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. പുതിയ തീരുമാനത്തോടെ തൂക്കിവില്‍ക്കുന്ന അരിയുടെ വില ഉയരും. സാധാരണക്കാരെയാണ് ഇത് കാര്യമായി ബാധിക്കുക എന്നും വ്യാപാരികള്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version