Connect with us

Covid 19

സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

Published

on

covid vaccin

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ പ്രാഥമിക അനുമതി.

സ്പുട്‌നിക് V വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അപേക്ഷ നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്‌നിക് V ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“സ്പുട്‌നിക് V വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാല്‍ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങള്‍ വേണ്ടിവരും. ഇതിനിടയില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീല്‍ഡിലും കൊവോവാക്‌സിലും ആയിരിക്കും” – സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു. ആസ്ട്രാ സെനക്കയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

അറുപത്തഞ്ചില്‍ അധികം രാജ്യങ്ങള്‍ സ്പുട്‌നിക് V-യ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുറോപ്യന്‍ യൂണിയന്റെയും യു.എസിന്റെയും ആരോഗ്യ അധികൃതരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്‌നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയെ അപേക്ഷിച്ച് സ്പുട്‌നിക്കിന് ഉയര്‍ന്ന ഫലപ്രാപ്തിയാണുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version