Connect with us

കേരളം

വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍

Published

on

തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയില്‍. നേമം കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ് യുവതി. അമ്മയെ ജോലിക്ക് കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം.

വഞ്ചിയൂര്‍ കോടതി പരിസരത്തെ ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സിന് മുന്നിൽ വച്ചാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ പോയ പ്രതി പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീയെ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്. സ്കൂട്ടറിലിരുന്ന് പ്രതി സ്ത്രീയെ കടന്ന് പിടിക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ സ്ത്രീക്ക് പരിക്കേറ്റു.

ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിന്‍റെ നമ്പര്‍ സി സി ടി വി യിൽ നിന്ന് തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മൊബൈൽ നമ്പര്‍ ഓഫ് ചെയ്ത് നഗരത്തിൽ കറങ്ങുകയായിരുന്ന പ്രതിയെ മൂന്നരയോടെ നേമത്തിന് സമീപം കരുമത്ത് നിന്നാണ് പിടികൂടിയത്. സ്‍കൂട്ടര്‍ അമ്മയുടെ പേരിലാണ്.

പേട്ടയിലെ ഫ്ലാറ്റിൽ അമ്മയെ വീട്ടുജോലിക്ക് കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് പ്രതി അക്രമം നടത്തിയത്. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യം മുൻപ് ചെയ്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version