Connect with us

തൊഴിലവസരങ്ങൾ

പ്ലസ് ടുകാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം

Published

on

defence career.jpeg

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്.സി 2024 സെപ്റ്റംബർ ഒന്നിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) നേവൽ അക്കാദമി പരീക്ഷ വഴി കര, വ്യോമ, നാവിക ഉൾപ്പെടെയുള്ള പ്രതിരോധ സേനകളിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. അവിവാഹതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://upsc.gov.in ൽ. അപേക്ഷ ഓൺലൈനായി www.upsconline.nic.inൽ ജൂൺ നാല് വൈകീട്ട് ആറുമണി വരെ സമർപ്പിക്കാം. തെറ്റ് തിരുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ജൂൺ 5-11 വരെ സൗകര്യം ലഭിക്കും.

കര, വ്യോമ, നാവിക അടങ്ങിയ 154ാമത് എൻ.ഡി.എ കോഴ്സിലേക്കും 116ാമത് ഇന്ത്യൻ നേവൽ അക്കാദമി കോഴ്സിലേക്കുമാണ് തെരഞ്ഞെടുപ്പ്. കോഴ്സുകൾ 2025 ജൂലൈ രണ്ടിന് ആരംഭിക്കും. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ആകെ 404 ഒഴിവുകളാണുള്ളത്. എൻ.ഡി.എ-ആർമി-208 (പത്ത് ഒഴിവുകൾ വനിതകൾക്ക്), നേവി 42 (6 ഒഴിവുകൾ വനിതകൾക്ക്); എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിതകൾ 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിതകൾ 2); നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം) 34 (വനിതകൾ 5).

യോഗ്യത: കരസേനയിലേക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ് ടു പാസായിരുന്നാൽ മതി. എന്നാൽ വ്യോമ, നാവിക വിഭാഗങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2006 ജനുവരി രണ്ടിന് മുമ്പോ 2009 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ജൂനിയർ കമീഷൻഡ് ഓഫിസറുടെ കുട്ടികൾ മുതലായ വിഭാഗങ്ങളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സെലക്ഷൻ: യു.പി.എസ്.സി ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ ലിസ്റ്റ് തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ഇന്റലിജൻസ്, പേഴ്സനാലിറ്റി ടെസ്റ്റിന് അഥവാ ഇന്റർവ്യൂവിന് ക്ഷണിക്കും. സൈക്കോളജിക്കൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലും ഇന്റലിജൻസ് ടെസ്റ്റിലുമൊക്കെ യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തി തിരഞ്ഞെടുക്കും. എയർഫോഴ്സ് ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് പൈലറ്റ് അഭിരുചി പരീക്ഷയുമുണ്ടാവും.

പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

കേരളം5 hours ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

കേരളം12 hours ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളം13 hours ago

KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

കേരളം14 hours ago

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരളം15 hours ago

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ; നല്‍കുന്നത് ജൂണ്‍ മാസത്തെ തുക

കേരളം1 day ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളം1 day ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം1 day ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

കേരളം1 day ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version