Connect with us

കേരളം

‘മുസ്ലിം പേരായതുകൊണ്ട് മന്ത്രിയെ രാജ്യദ്രോഹിയെന്ന് വിളിക്കാൻ കഴിയുമോ’; വിഴിഞ്ഞം സമരക്കാരെ വിമർശിച്ച് മുഖ്യമന്ത്രി

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി. അബ്ദുറഹിമാനെതിരായ വർഗീയ പരാമർശം ആരോ​ഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാൻ എങ്ങനെ കഴിയുന്നു. എന്താണ് അതിന്റെ അർത്ഥം. എന്താണ് ഇത് ഇളക്കിവിടാൻ പോകുന്നത്.

നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോൽ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്ന സംഭവം വരെയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും നടക്കില്ല എന്ന് കരുതിയ സംഭവമാണ്. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി കൂട്ടി. ഇത് എന്തിനുവേണ്ടിയാണെന്ന് നാം ചിന്തിക്കണം. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും എല്ലാം കളക്ടറേറ്റിൽ യോഗം ചേർന്നു. എല്ലാവരും അക്രമത്തെ അപലപിക്കുകയാണ് ചെയ്തത്. ഇനി ഇങ്ങനെയൊരു അക്രമ സംഭവമുണ്ടാകില്ല എന്ന് അവിടെ എല്ലാവരും പറഞ്ഞു.

നാടിൻറെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സമ്മതിച്ചു കൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടി കളയാമെന്ന് വിചാരിക്കേണ്ട. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് വേഷത്തിൽ വന്നാലും പദ്ധതിക്കെതിരായ ഒരു നീക്കവും നടക്കില്ല.വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാൻ ആകില്ല. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരും. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശമാകും നൽകുക.

പദ്ധതിയിൽ അഭിപ്രായ വ്യത്യാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് അസന്നി​ഗ്ധമായി അവരോട് പറഞ്ഞിട്ടുണ്ട്. സമരസമിതി നേതാക്കൾ തന്നെ കാണാൻ വന്നു. അനൗദ്യോഗികമായിട്ടാണ് സമരസമിതി നേതാക്കൾ എത്തിയത്. പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിന് കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണ്. അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ഏതെങ്കിലും തരത്തിൽ തീരശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധസമിതിയെ വെക്കാമെന്ന് സമരസമിതി നേതാക്കളോട് പറഞ്ഞിട്ടുണ്ട്.സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല. ഈ സമരം എങ്ങോട്ടാണ് പോകുന്നത്. മറ്റ് തലങ്ങളിലേക്ക് സമരത്തെ വഴിമാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം33 mins ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം39 mins ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം17 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം20 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം21 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം22 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം23 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം24 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version