Connect with us

കേരളം

പിണറായി സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Published

on

bcc06c65 6436 434f 8f5e 091fa9c92f85

സംസ്ഥാനത്ത് പിണറായി സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18ന് വൈകിട്ട് ഉണ്ടാകും. അന്ന് തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും.

അതേസമയം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങളാണ് എൽഡിഎഫ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ടെന്നും വിവരങ്ങളുണ്ട്.

മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളെന്ന വൻ പരീക്ഷണത്തിനൊരുങ്ങുകയാണ് സിപിഎം . അങ്ങനെ വന്നാൽ എം എം മണി,എ സി മൊയ്തീൻ,കടകംപള്ളി, ടി പി രാമകൃഷ്ണൻ,കെ ടി ജലീൽ എന്നിവർ ഇക്കുറി സഭയിലുണ്ടാകില്ല. പ്രവർത്തന മികവ് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയും മൃ​ഗീയ ഭൂരിപക്ഷം നേടുകയും ചെയ്ത കെ കെ ശൈലജ ടീച്ചർ മന്ത്രിസഭയിൽ തുടർന്നേക്കും. ഇത്തവണ പരി​ഗണിക്കപ്പെടുന്ന പേരുകൾ ഇവരുടേതാണ്.

ജലീല്‍ ഇല്ലാത്തപക്ഷം മലപ്പുറത്തുനിന്ന് വി അബ്ദുറഹ്മാനെയോ പി നന്ദകുമാറിനെയോ പരിഗണിക്കും. സിഐടിയുവിന്റെ മുതിര്‍ന്ന നേതാവ് എന്നത് നന്ദകുമാറിന് അനുകൂല ഘടകമാണെങ്കിലും മുസ്ലിം സമുദായത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യം അബ്ദുറഹ്മാന് മുന്‍തൂക്കം നല്‍കും. കടകംപള്ളി ഒഴിവാക്കപ്പെട്ടാല്‍ വി ശിവന്‍കുട്ടിക്കായിരിക്കും നറുക്ക്. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാവും. എം ബി രാജേഷാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. ആലപ്പുഴയില്‍ നിന്ന് പി പി ചിത്തരഞ്ജനോ, സജി ചെറിയാനോ മന്ത്രിസഭയില്‍ ഉണ്ടാകും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version