Connect with us

കേരളം

ഹർത്താൽ ആക്രമണം; അറസ്റ്റിലായത് 1287 പേര്‍ ; 308 കേസുകൾ

Published

on

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്നുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്.

തിരുവനന്തപുരം റൂറല്‍ പൊലീസ് പരിധിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 132 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു. 169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം റൂറല്‍ പൊലീസ് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 85 പേർ അറസ്റ്റിലാണ്. 63 പേരാണ് കരുതൽ തടങ്കലിലുള്ളത്. പത്തനംതിട്ടയിൽ 15 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 111 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ കരുതൽ തടങ്കലിൽ.

ആലപ്പുഴയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്ത് 28 കേസിൽ 215 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 77 പേർ കരുതൽ തടങ്കലിലാണ്. ഇടുക്കിയിൽ നാല് കേസിൽ 16 പേർ അറസ്റ്റിലായി. മൂന്ന് പേർ കരുതൽ തടങ്കലിൽ. എറണാകുളം സിറ്റിയിൽ ആറ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേരാണ് കരുതൽ തടങ്കലിലുള്ളത്. എറണാകുളം റൂറലിൽ 17 കേസ് രജിസ്റ്റർ ചെയ്തു. 21 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്.

തൃശൂര്‍ സിറ്റിയിൽ 10 കേസെടുത്തു. 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 പേർ കരുതൽ തടങ്കലിലാണ്. തൃശൂര്‍ റൂറലിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതൽ തടങ്കലിലും പ്രവേശിപ്പിച്ചു. പാലക്കാട് ഏഴ് കേസിൽ 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേർ കരുതൽ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസിൽ 141 പേർ അറസ്റ്റിലായി. 128 പേർ കരുതൽ തടങ്കലിലാണ്.

കോഴിക്കോട് സിറ്റി പരിധിയിൽ 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 26 പേർ അറസ്റ്റിലായി. 21 പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് റൂറലിൽ 8 പേർ പിടിയിലായി. 14 പേർ അറസ്റ്റിലാണ്. 23 പേർ കരുതൽ തടങ്കലിലാണ്. വയനാട് അഞ്ച് കേസിൽ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേർ കരുതൽ കസ്റ്റഡിയിലാണ്.
കണ്ണൂര്‍ സിറ്റിയിൽ 26 കേസ് കൂടി രജിസ്റ്റർ ചെയ്തു. 31 പേർ അറസ്റ്റിലായി. 101 പേർ കരുതൽ തടങ്കലിലുണ്ട്. കണ്ണൂര്‍ റൂറലിൽ ഏഴ് കേസിൽ 10 അറസ്റ്റുണ്ടായി. ഒൻപത് പേർ കസ്റ്റഡിയിലാണ്. കാസര്‍ക്കോട് ജില്ലിയിൽ 10 കേസിൽ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version