Connect with us

കേരളം

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: പണവും ഭൂമിയും നല്‍കി സിബിഐ റോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; നമ്പി നാരായണനെതിരെ ഹര്‍ജി

WhatsApp Image 2021 06 25 at 8.41.02 AM

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ പണവും ഭൂമിയും നല്‍കി സി.ബി.ഐ , ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹര്‍ജി. ഗൂഢാലോചനക്കേസില്‍ പ്രതി എസ്. വിജയനാണ് നമ്പി നാരായണനെതിരെ തിരിുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും നമ്പി നാരായണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നും കൈമാറ്റം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു .

നാളെ കോടതി ഹര്‍ജി പരിഗണിക്കും. അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടക്കംമുതലുളള കേസ് ഡയറിയും ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹ‍ര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നിര്‍ദ്ദേശം. .

ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.ഐ.ബിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനിതകളെയും ചാരക്കേസില്‍ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയില്‍ വാദിച്ചു.

ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാല്‍ തെളിയുമെന്നും സി.ബി.ഐയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുക്കൊട്ടയില്‍ കളയണമെന്നും സിബിമാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു.കേസില്‍ കക്ഷി ചേര്‍ന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിന്റെ ജാമ്യത്തെ എതിര്‍ത്തു. ജാമ്യ ഹര്‍ജിയില്‍ വെള്ളിയാഴ്ച സി.ബി.ഐയുടെ വാദം കോടതി കേള്‍ക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version