Connect with us

കേരളം

തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി

Published

on

50 days and running

സംസ്ഥാനത്ത് തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി. പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 വരെയാക്കിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നേരത്തെ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചിരുന്നു.

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളില്‍ പുതിയ റിലീസ് വേണ്ടെന്ന് ഫിലിം ചേംബറും ഉടമകളും നിര്‍മാതാക്കളും നിലപാട് സ്വീകരിച്ചിരുന്നു.

സെക്കന്‍ഡ് ഷോ അനുവദിക്കല്‍, വിനോദ നികുതി ഇളവ് തുടരല്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തിയേറ്റര്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെ റിലീസ് ചെയ്യാനിരുന്ന ദി പ്രീസ്റ്റ്, കള, ടോള്‍ ഫ്രീ, അജഗജാന്തരം, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചിരുന്നു. അതിനു മുമ്പ് എത്തേണ്ട മരട്, വര്‍ത്തമാനം എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചിരുന്നു.

കൊവിഡ് പ്രോട്ടോകോളിന്റെ പേരില്‍ സര്‍ക്കാര്‍, സിനിമയോടു മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version