Connect with us

Covid 19

പ്രതിദിന കേസുകളില്‍ ആശ്വാസം; 24 മണിക്കൂറിനുള്ളില്‍ 61,871 രോഗബാധ, 1033 മരണം

Published

on

malayalam.samayam.com

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും 11,776 കേസുകളാണ് കുറവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധ 74,94,552 ആയി ഉയര്‍ന്നു.

ഈ സമയപരിധിയില്‍ 1033 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1,14,031 ആയി ഉയര്‍ന്നു. നിലവില്‍ 7,83,311 കേസുകളാണ് രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 65,97,210 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 10,259 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് പുറമെ 250 മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യയിലും കൊവിഡ് ബാധയിലും കുറവുണ്ടെന്നത് സംസ്ഥാനത്തിന് ആശ്വാസമേകുകയാണ്. 14,238 പേര്‍ ഇന്ന് ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ കൂടി വന്നതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 15,86,321 ആയി ഉയര്‍ന്നു. ഇതുവരെ സംസ്ഥാനത്ത് 41,965 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ആന്ധ്രാ പ്രദേശില്‍ 3,676 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,79,146 ആയി. 37,102 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതുവരെ ആന്ധ്രാപ്രദേശില്‍ 7,35,638 പേരാണ് രോഗമുക്തി നേടിയത്. 6,406 പേര്‍ക്ക് മാഹാമാരിയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ 7,184 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 71 മരണങ്ങള്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചെന്നതും ആശങ്ക ഉയര്‍ത്തുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,58,574 ആണ്. നിലവില്‍ 1,10,647 ആക്ടീവ് കേസുകളാണ് ഉള്ളത്. ചികിത്സയിലുണ്ടായിരുന്ന 8,893 പേരുടെ പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,37,481 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ ഇന്നലെ 4,295 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 5,005 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 6,83,486 ആയിരിക്കുകയാണ്. നിലവില്‍ തമിഴ്‌നാട്ടില്‍ 40,192 ആക്ടീവ് കേസുകളാണ് ഉള്ളത്. ആകെ 6,32,708 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തി ലഭിച്ചത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version