Connect with us

കേരളം

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

Published

on

IMG 20240525 WA0001.jpg

ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങൾക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാൻ ഇതു ചെയ്തേ മതിയാകൂ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കു പൊതുവായും പൊതുരംഗത്തുള്ളവർക്കു സവിശേഷമായും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമ മന്ത്രി പി. രാജീവ് രചിച്ച ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടന വായിച്ചിരിക്കുകയെന്നതുപോലെ അതിലെ അടിസ്ഥാന സങ്കൽപ്പങ്ങൾ പരിചയപ്പെട്ടിരിക്കുകയെന്നതും ഓരോ പൗരനും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ അല്ല, പകരം ഭാരതം മാത്രമാണുള്ളതെന്നും യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നതിനു പകരം യൂണിയൻ ഓവർ സ്റ്റേറ്റ്സ് എന്നുമൊക്കെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഭരണഘടന രൂപപ്പെട്ടത് എങ്ങനെയെന്നും ഭരണഘടനാ രൂപീകരണ ചർച്ചകളിൽ എന്തൊക്കെ കാര്യങ്ങൾ ഉയർന്നുവന്നുവെന്നും സൂക്ഷ്മവും സമഗ്രവുമായി മനസിലാക്കുന്നതു പ്രധാനമാണ്. അതിന് ഉതകുന്ന ഗവേഷണാത്മക രചനയാണ് ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റിയൂഷണൽ ഡിബേറ്റ്സ് എന്ന പുസ്തകം.
നാം എന്തായിരുന്നുവെന്നും അതിലേക്കു തിരികെ പോകണമെന്നും വാദിക്കുന്നവരുണ്ട്. നമ്മുടെ രാജ്യത്ത് ഇന്ന് അത്തരം വാദഗതികൾ പ്രബലമാകുന്നുണ്ട്. അത്തരം വാദങ്ങൾക്കു മേൽക്കൈ ലഭിച്ച രാജ്യങ്ങൾ ഫാസിസ്റ്റ് ഭരണത്തിലേക്ക് അധഃപ്പതിച്ചതായി ചരിത്രം വ്യക്തമാക്കുന്നു. പിന്നോട്ടുപോകുകയെന്നതല്ല, പകരം നാം എന്തായി തീരണമെന്നു ചിന്തിച്ച് അതു യാഥാർഥ്യമാക്കുന്നതിനായി മുന്നോട്ടുള്ള പ്രയാണമാണു വേണ്ടത്. ഇതായിരുന്നു ഭരണഘടനാ അംസംബ്ലിയുടെ പൊതുവായ സമീപനം.

ഇന്ത്യ എന്തായിത്തീരണമെന്നു വിഭാവനം ചെയ്തു നിർണയിച്ചത് ഭരണഘടനാ അസംബ്ലി ചർച്ചകളാണ്. ഭരണഘടനയില്ലെങ്കിൽ ഇന്ത്യയെന്ന രാജ്യം തന്നെ ഇല്ലെന്നതാണു വസ്തുത. എന്നാൽ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും അവർ തങ്ങളുടെ സ്ഥാനങ്ങൾ വിസ്മരിച്ച് അത്തരം അട്ടിമറികൾക്ക് അന്യായമായി നിന്നുകൊടുക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കൊപ്പമുള്ള മുന്നോട്ടുപോക്ക് എന്തായിരിക്കണമെന്നു മനസിലാക്കുന്നതിനും ആ വഴിയിലേക്ക് ഇന്ത്യൻ പൗരനെ നയിക്കാൻ സഹായിക്കുന്നതുമാണ് ഈ കൃതി. പൊതുരംഗത്തു സജീവമായി ഇടപെടുന്ന ഒരാൾ ഉത്തരവാദിത്ത ബോധത്തോടെയെത്തിയതിന്റെ ഫലമായാണ് ഈ പുസ്തകം രൂപംകൊണ്ടത്. അതാണ് ഇതിനെ വേറിട്ടു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യമന്ത്രിയിൽ നിന്നു പുസ്തകം ഏറ്റുവാങ്ങി. ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട ചർച്ചകൾ സംബന്ധിച്ച മികച്ച ഗവേഷണാത്മക രചനയാണു പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. 17 അധ്യായങ്ങളിലൂടെ ഭരണഘടനാ അസംബ്ലിയിലെ സംവാദനങ്ങളെ വിശകലനം ചെയ്യുന്നതാണു പുസ്തകം.

ഇന്ത്യ എന്ന പേര്, ആമുഖത്തിന്റെ പ്രസക്തി, മൗലികാവകാശങ്ങൾ, പാർലമെന്ററി ജനാധിപത്യം, ഗവർണർ പദവി, കൊളീജിയം, കാശ്മീരിന്റെ പ്രത്യേക പദവി, ദേശീയ പതാക, ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം തുടങ്ങി ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഭരണഘടനാ അസംബ്ലി എങ്ങനെ ചിന്തിച്ചുവെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. പുസ്തക പ്രകാശന ചടങ്ങിൽ കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻകൂടിയായ മന്ത്രി പി. രാജീവ് മറുപടി പ്രസംഗം നടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം2 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം3 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം5 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം16 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം17 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം17 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം21 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം22 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം24 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version