കേരളം
പൊലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും
പൊലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സില്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് ലഭ്യമാക്കിയിട്ടുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
അതേ സമയം അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിവരെയുളള കണക്കാണിത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.